കോതമംഗലത്ത് ഗുഡ്‌സ് ഡ്രൈവറെ അന്യസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസുകാരെ അടക്കം ആക്രമിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കോതമംഗലത്ത് ഗുഡ്‌സ് ഡ്രൈവറെ അന്യസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ചു. വാരപ്പെട്ടി മൈലൂരില്‍ അന്യസംസ്ഥാന തെഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാ (55) ണ് മര്‍ദ്ദനമേറ്റത്.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയില്‍ എത്തിയതായിരുന്നു അലിയാര്‍. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അന്യസംസ്ഥാന തെഴിലാളി ഇവിടെ എത്തി അലിയാരുമായി വഴക്കായി. പ്രകോപിതനായ അന്യസംസ്ഥാന തെഴിലാളി അലിയാരിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു.

എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്പെന്‍സറിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹത്തെ പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് പണിക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അക്രമണാസക്തരാകുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടു വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...