റാന്നി: അന്യസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ മധിഹരി ജില്ലയില്‍ ധാമോദര്‍പൂര്‍ സ്വദേശി മിഗരി മുഖിയയുടെ മകന്‍ സ്വരൂപ് മുഖിയ(40) ആണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. പഴവങ്ങാടി ഐത്തല പുഷ്പവിലാസം പ്രമോദ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കൂട്ടുകാരുമൊത്ത് ഹോളി ആഘോഷിച്ച് മടങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണാതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
റാന്നിയില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍
RECENT NEWS
Advertisment