കൊല്ലം: നീണ്ടകരയിലെ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ബംഗാള്‍ സ്വദേശി ശ്രീഹരി സാഹുവിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര മുറിവുകളുണ്ടായെന്നും കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഒപ്പം ബോട്ടിലേക്ക് പോകുന്ന വഴി നീണ്ടകര മാമന്‍ തുരുത്തില്‍ വെച്ചാണ് മദ്യലഹരിയില്‍ അക്രമിസംഘം ശ്രീഹരി സായ് എന്ന മുപ്പത്തിയെട്ടുകാരനെ തല്ലിക്കൊന്നത്. വയറ്റില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ കുടല്‍ തകര്‍ന്നു. ശരീരത്തിലാകെ മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനമെന്നാണ് പോലീസ് കണ്ടെത്തല്‍. നീണ്ടകര സ്വദേശികളായ ആന്‍റണി ജോര്‍ജ് , ആല്‍ബിന്‍, ശക്തികുളങ്ങര സ്വദേശി ക്രിസ്റ്റി ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്.
അന്യസംസ്ഥാന തൊഴിലാളിയുടെ മരണം : മൂന്നു പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment