ന്യൂഡല്‍ഹി : രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യന്‍ സംഗീതം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍). ന്യൂഡല്‍ഹിയില്‍ നടന്ന ഐസിസിആര്‍ യോഗത്തില്‍ വെച്ചാണ് കേന്ദ്രമന്ത്രിക്ക് ഐസിസിആര്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ കത്ത് നല്‍കിയത്. രാജ്യത്തിന്റെ സംസ്കാരവുമായി ജനങ്ങളുടെ വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരമൊരു ചെറിയ ചുവടുവെയ്പ്പ് വളരെയധികം സഹായിച്ചേക്കാമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി വിനയ് പറഞ്ഞു. ഈ നിര്‍ദ്ദേശത്തെക്കുറിച്ച് സിന്ധ്യ പ്രതികരിച്ചില്ല.
വിമാനങ്ങളിൽ ഇന്ത്യന്‍ സംഗീതം നിര്‍ബന്ധമാക്കണം : കേന്ദ്ര മന്ത്രിയ്ക്ക് ഐസിസിആറിന്റെ കത്ത്
RECENT NEWS
Advertisment