പത്തനംതിട്ട: മണ്ഡല കാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 ശനിയാഴ്ച തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. തങ്ക അങ്കി പമ്പയിലെത്തുന്ന ശനിയാഴ്ചയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.
മണ്ഡല പൂജ : തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം
RECENT NEWS
Advertisment