ചിറ്റൂര്‍ : നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ തൊഴിലാളികള്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ദേശീയപാത ഉപരോധിച്ചു. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ആയിരക്കണക്കിന് തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു.
ശ്രമിക് ട്രെയിനുകളില്‍ കൊണ്ടുപോകാനായി തൊഴിലാളികളെ പുലര്‍ച്ചെ ശ്രീകാളഹസ്തി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നു വരികയാണ്. മറ്റ് സംസ്ഥാനങ്ങളുടെ അനുമതി വൈകുന്നതാണ് ട്രെയിന്‍ റദ്ദാക്കാന്‍ കാരണമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ വിശദീകരണം.