കെട്ടിക്കിടക്കുന്നത് 60,000 കേസുകൾ ; സുപ്രീംകോടതിയുടെ സ്തംഭനാവസ്ഥയിൽ വിമർശനം ശക്തം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സുപ്രീംകോടതിയുടെ സ്തംഭനാവസ്ഥക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. കൊവിഡുമായി ബന്ധപ്പെട്ട കേസുകൾക്കൊപ്പം പുതുതായി എത്തുന്ന ചുരുക്കം ചില കേസുകൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. അറുപതിനായിരം കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത്.

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ നാല്പത് ദിവസത്തിനിടെ സുപ്രീംകോടതി പരിഗണിച്ചത് ആയിരത്തിൽ താഴെ കേസുകൾ മാത്രം. ഒരു മാസത്തിൽ ചുരുങ്ങിയത് അയ്യായിരത്തിലധികം കേസുകൾ കേട്ടിരുന്ന സ്ഥാനത്താണ് ഇത്. പ്രധാനപ്പെട്ട നിരവധി കേസുകളുടെ വാദം കേൾക്കലും തടസ്സപ്പെട്ടു.

സാങ്കേതിക വിദ്യയിൽ പരിചയം കുറവായതിനാൽ നിരവധി അഭിഭാഷകർക്ക് കേസുകൾ നൽകാനോ വാദിക്കാനോ കഴിയുന്നില്ലെന്നാണ് ബാർ അസോസിയേഷന്റെ  പരാതി. കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നുവെന്ന വിമർശനവുമായി മുൻ ജഡ്ജി മദൻ ബി ലോക്കൂർ രംഗത്തെത്തിയത് ഇതേ ചൊല്ലിയുള്ള വിമർശനം കടുപ്പിച്ചിട്ടുണ്ട്.

അറുപതിനായിരത്തിലധികം കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. ഐ  ബോബ്ഡെ വ്യക്തമാക്കി. കോടതി നടപടികൾ എപ്പോൾ സാധാരണ നിലയിലാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. സാമൂഹ്യ അകലം പാലിച്ച് കോടതികൾ പ്രവർത്തിച്ചു തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ കോടതികളും വീഡിയോ കോൺഫറൻസിംഗ് വഴി പ്രവർത്തിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനാണ് ഇതിന്റെ  ചുമതല നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...