ഇലവുംതിട്ട : അയത്തിൽ പഞ്ചവടി ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് ടെലിവിഷൻ വാങ്ങി നല്കി ഇലവുംതിട്ട ജനമൈത്രി പോലീസ്. ഇരുപതോളം കുടുംബം കുട്ടികൾ സഹിതം താമസിക്കുന്ന ഇവിടെ എല്ലാ ദിവസവും ജനമൈത്രി പോലീസ് ക്ഷേമം അന്വേഷിക്കാനെത്താറുണ്ട്. കഴിഞ്ഞയാഴ്ച ഇവരുടെ അവസ്ഥ കണ്ട് ഒരു മാസത്തേക്കുളള ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നല്കിയിരുന്നു. സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ ക്യാമ്പുകളിലും ക്ഷേമാന്വേഷണവും സഹായവുമായി ജനമൈത്രി പോലീസ് എത്തുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരും ആരോഗ്യ പ്രവർത്തകരും പോലീസിനൊപ്പം സഹായവുമായി രംഗത്തുണ്ട്. ജനമൈത്രി സമിതിയംഗങ്ങളായ പ്രഭാഷ്, അനിൽ എന്നിവരുടെ സഹായത്തോടെയാണ് എസ്എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ, കെ.പി.എ ജോയിൻ സെക്രട്ടറി കെ എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് ഐ ട്രെയിനി വിനീത്, നന്ദു, നിധിൻ എന്നിവരുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ടെലിവിഷനും കേബിൾ കണക്ഷനും നല്കിയത്.
ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇലവുംതിട്ട ജനമൈത്രി പോലീസ് എല്‍.ഇ.ഡി ടി.വി നല്കി
RECENT NEWS
Advertisment