അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തന ഏകോപന ചുമതല തഹസീല്‍ദാര്‍മാര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച എല്ലാവിധ ഏകോപന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ പര്യാപ്തമല്ലായെന്ന് ബോധ്യപ്പെടുന്ന പക്ഷം ഇവരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കണം.
അംഗങ്ങള്‍ കൂടുതലുള്ള ക്യാമ്പുകളിലേക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആവശ്യമായ പോലീസുകാരെ വിന്യസിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തൊഴിലുടമകള്‍/ കെട്ടിട ഉടമകള്‍ ഇവരെ ഒഴിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാതെ വന്നാല്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔട്ട്ലെറ്റുകളില്‍ നിന്നും, പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകളില്‍ നിന്നും ഇന്‍ഡന്റ് മുഖേന വാങ്ങി വിതരണം ചെയ്യണം.
പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറും ഹോര്‍ട്ടികോര്‍പ്പ് മാനേജറും ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ബില്ലുകള്‍ തുക മാറി നല്‍കുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് സമര്‍പ്പിക്കണം.

തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കും അശരണര്‍ക്കുമുള്ള ഭക്ഷണം നല്‍കുന്നതിനായി ഇതേ മാര്‍ഗം സ്വീകരിക്കണം. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ദിവസേന ഭക്ഷണം വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള രജിസ്റ്റര്‍ (അതിഥി തൊഴിലാളികളുടെ ഒപ്പ് സഹിതം) ഓരോ ദിവസവും എല്ലാ വില്ലേജ് ഓഫീസര്‍മാരും തയാറാക്കണം. ഇത് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ മൂന്നു ദിവത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഒപ്പ് രേഖപ്പെടുത്തണം. ബന്ധപ്പെട്ട വില്ലേജിലെ ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് അതത് വില്ലേജിന്‍റെ  ക്യാമ്പിലെ ചുമതല തഹസില്‍ദാര്‍ നല്‍കി ഭക്ഷണ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഭക്ഷണ വിതരണം നടത്തുന്ന ക്യാമ്പുകള്‍ ബന്ധപ്പെട്ട സബ് കളക്ടര്‍/ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ആഴ്ച്ചയിലൊരിക്കല്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...