കൊച്ചി : പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നാട്ടിലേക്ക് പോകുന്നതിന് ട്രെയിന്‍ ടിക്കറ്റ് നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സംഘടിച്ച് എത്തുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ മൂവായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ക്യാമ്പുകളില്‍ നിന്ന് പെരുമ്പാവൂര്‍ ഇ എം എസ് ഹാളിലേക്ക് എത്തിയത്. ഇവരെ തിരികെ ക്യാമ്പുകളിലേക്ക് അയക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇവര്‍ തിരികെ പോകാന്‍ തയാറാകാതെയിരിക്കുകയായിരുന്നു. കൂട്ടമായി എത്തിയ തൊഴിലാളികളാരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌കുകള്‍ ധരിക്കുകയോ ചെയ്തിരുന്നില്ല. അതേസമയം മൂവാറ്റുപുഴ ആര്‍ ഡി ഒ അടക്കം സംഭവ സ്ഥലത്ത് എത്തി ഇവരെ തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇവര്‍ മടങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.