പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്‌ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്‌ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്‌പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.

പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി, എന്നിവര്‍ ഭര്‍തൃ സഹോദരങ്ങളാണ്.  പ്രശസ്ത ഓഡിയോഗ്രാഫര്‍ എം.ആര്‍. രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവര്‍ മക്കളാണ്. കഥാകാരിയും നര്‍ത്തകിയും ചിത്രകാരിയുമായ പത്മജ എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ചില ലളിതഗാനങ്ങള്‍ രചിച്ചിട്ടുമുണ്ട്.

മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തില്‍ മകന്‍ രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതി മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചു. ഗാനരചനക്ക് പുറമേ ചിത്രകാരികൂടിയാണ് പത്മജ രാധാകൃഷ്ണന്‍.

കഴിഞ്ഞ ഡിസംബറിലായിരുന്നു പത്മജയുടെ ഇരട്ട സഹോദരി ഗിരിജ മരിച്ചത്. 1970കളില്‍ വഴുതക്കാട് വിമന്‍സ് കോളജില്‍ വിദ്യാര്‍ത്ഥിനികളായിരിക്കെ കേരള സര്‍വകലാശാല കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ഗിരിജ – പത്മജ സഹോദരിമാര്‍. പരേതരായ ടി.ടി നീലകണ്ഠന്‍നായര്‍ – എം.പി അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...