പത്തനംതിട്ട : മേയ് രണ്ടു മുതല്‍ ജൂണ്‍ 15 വരെ വിവിധ ട്രെയിനുകളിലായി 10,425 അന്യസംസ്ഥാന തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങി. പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മിസോറാം, സിക്കിം, അരുണാചല്‍പ്രദേശ്, ത്രിപുര, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ആസാം എന്നി സംസ്ഥാനങ്ങളിലേക്കാണ് ഇവര്‍ മടങ്ങിയത്. ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍നിന്ന് മടങ്ങിയിരിക്കുന്നത് പശ്ചിമബംഗാളിലേക്കാണ്. പശ്ചിമബംഗാളിലേക്ക് 7,426 പേരാണ് മടങ്ങിയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവര്‍: ബിഹാര്‍ 1601, ജാര്‍ഖണ്ഡ് 432, ഉത്തര്‍പ്രദേശ് 225, ഒഡീഷ 159, ഛത്തിസ്ഗഡ് 47, ഉത്തരാഖണ്ഡ് 21, രാജസ്ഥാന്‍ 22, മിസോറാം മൂന്ന്, സിക്കിം രണ്ട്, അരുണാചല്‍പ്രദേശ് മൂന്ന്, ത്രിപുര ഒന്ന്, മധ്യപ്രദേശ് 29, നാഗാലാന്‍ഡ് അഞ്ച്, ആസാം 449.
ജില്ലയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം 10,425 അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങി
RECENT NEWS
Advertisment