അന്യ സംസ്ഥാനക്കാരിയായ യുവതിയെ ​പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച കേസില്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ചേ​ള​ന്നൂ​ര്‍ : അന്യ സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച കേസില്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. ചീ​ക്കി​ലോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലെ തൊ​ഴി​ലാ​ളിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ന​ന്മ​ണ്ട പാ​വ​ണ്ടൂ​ര്‍ സ്വ​ദേ​ശി കൈ​ത​യി​ല്‍ അ​നീ​ഷി​നെ​യാ​ണ്​ (29) കാ​ക്കൂ​ര്‍ പോലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ക്കൂ​ര്‍ പൊ​ക്കു​ന്ന് മ​ല​യി​ല്‍ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ല്ല​രി​യാ​നാ​യി എ​ത്തി​യ ബീഹാര്‍ സ്വദേശിനിയായ യു​വ​തി​യോ​ട്​ നാ​ട്ടു​കാ​ര​നാ​യ പ്ര​തി ക​ത്തി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ശേ​ഷം പി​റ​കി​ല്‍​ നി​ന്ന്​ അ​ടി​ച്ചു വീ​ഴ്ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി ബ​ഹ​ളം വെ​ച്ച​തോ​ടെ ഭ​ര്‍​ത്താ​വും സ​ഹാ​യി​യും ഓ​ടി​വ​രു​ന്ന​തു​ക​ണ്ട പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഫാ​മി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഭ​ര്‍​ത്താ​വി​ന് പ്ര​തി നാ​ട്ടു​കാ​ര​നാ​ണെ​ന്നു മ​ന​സ്സി​ലാ​യ​തോ​ടെ കാ​ക്കൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കാ​ക്കൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​കെ ഷി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊ​ക്കു​ന്ന്‌ മ​ല​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി മ​ല​ഞ്ചെ​രു​വി​ലെ ഷെ​ഡി​ല്‍ ഒ​ളി​വി​ല്‍ ​ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തിയെ ക​സ്​​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...