Sunday, May 19, 2024 2:40 pm

കൈക്കൂലി, ലോക്കപ്പ് മര്‍ദ്ദനം, കള്ളക്കേസില്‍ കുടുക്കല്‍ ; സുധീറിനെതിരെ കൂടുതല്‍ പരാതികള്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : മൊഫിയ കേസില്‍ സസ്പെന്‍ഷനിലായ പോലീസ് ഇന്‍സ്പെക്ടര്‍ സുധീറിനെതിരെ കൂടുതൽ പരാതികൾ. ലോക്കപ്പ് മര്‍ദ്ദനവും കളളക്കേസില്‍ കുടുക്കലും കൈക്കൂലിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് സുധീറിനെതിരെ ഉയരുന്നത്. മൊഫിയ കേസില്‍ സുധീറിനെതിരെ സസ്പെന്‍ഷന്‍ ഉണ്ടായതോടെയാണ് മുമ്പ് പീഡനത്തിനിരയായവര്‍ വീണ്ടും പരാതിയുമായി പോലീസിനെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കുന്നത്.

സുധീറില്‍ നിന്ന് കൊല്ലം പട്ടണത്തിലെ  ഓട്ടോ ഡ്രൈവര്‍ പ്രസാദിന് ക്രൂരമായ പീഡനമുണ്ടായത് 2007ലാണ്. സുധീര്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുമ്പോഴായിരുന്നു സംഭവം. അയല്‍വാസിയുമായുണ്ടായ അതിരുതര്‍ക്കം തീര്‍ക്കാനെത്തിയ സുധീര്‍ പ്രസാദിനോട് കൈക്കൂലി ആവശ്യപ്പെട്ടു. കൊടുക്കാതെ വന്നതോടെ കളളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് പ്രസാദ് പറഞ്ഞു. പ്രസാദിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ജില്ലാ പോലീസ് കംപ്ലയിന്‍റ് അതോറിറ്റി സുധീറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

പിന്നീട് കുളത്തൂപ്പുഴ എസ്എച്ച്ഒ ആയി 2015 ല്‍ ജോലി ചെയ്യുമ്പോഴാണ് സുധീര്‍ ലാല്‍കുമാര്‍ എന്ന ചെറുപ്പക്കാരന്‍റെ ജീവിതം തന്നെ തകര്‍ത്തത്. എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ലാല്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെ ചുമത്തിയ കേസില്‍ കോടതി ലാല്‍കുമാറിനെ പിന്നീട്  കുറ്റവിമുക്തനാക്കി. സഹോദരന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അന്ന് സ്റ്റേഷനില്‍ പോയപ്പോള്‍ സുധീറില്‍ നിന്നുണ്ടായ പ്രതികരണത്തെ പറ്റി ഇന്നും ഭയത്തോടെയാണ് ലാല്‍കുമാറിന്‍റെ സഹോദരി ഓര്‍ത്തെടുക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കി ; ഡെങ്കിപ്പനി കേസുകളിൽ വൻവർധന ; പ്രതിരോധ പ്രവർത്തനങ്ങൾ...

0
കട്ടപ്പന: മഴ തുടങ്ങിയതോടെ പകർച്ച വ്യാധി ഭീഷണിയിലാണ് ഇടുക്കിയും. ഡെങ്കിപ്പനി കേസുകളിൽ...

ബസുകളിലെ നിയമലംഘനം ; എം.വി.ഡിക്ക് വിവരം നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കരുതെന്ന് നിര്‍ദേശം

0
തിരുവനന്തപുരം : ബസുകളില്‍ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് നിയമലംഘനം നടത്തി...

കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

0
കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത്...

‘പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍’ ; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

0
ന്യൂഡല്‍ഹി: നിലവിലുള്ള നിയമത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമത്തിനെതിരായ...