കോന്നി: കടിഞ്ഞാണ്‍ ഇല്ലാതെ കോന്നിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍. കോന്നിയില്‍ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാതെ ആണ് ഇവര്‍ വിഹരിക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് കോന്നിയില്‍ ഏറെയും. കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ തന്നെ നിരവധി കേസുകള്‍ ആണ് കോന്നി മണ്ഡലത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരായി രജിസ്റ്റര്‍ ചെയ്തത്. എല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ കോന്നി നഗര ഹൃദയത്തില്‍ തമ്പടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കെട്ടിട നിര്‍മ്മാണ കരാറുകാര്‍ കൂട്ടി കൊണ്ട് പോയി ജോലി ചെയ്യിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ യാതൊരു രേഖകളും കരാറുകാര്‍ സൂക്ഷിക്കുന്നില്ല എന്നതാണ് സത്യം. ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും തല്ല് ഉണ്ടാക്കുകയും ചെയ്ത സംഭവങ്ങളും അനവധിയാണ്. മാത്രമല്ല കോന്നിയില്‍ മഞ്ഞപ്പിത്തവും ഡെങ്കി പനിയും അടക്കമുള്ള രോഗങ്ങള്‍ കോന്നിയില്‍ പടരുമ്പോള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആണ് ഈ നിര്‍മ്മാണ തൊഴിലാളികളില്‍ അധികവും കഴിയുന്നത്.
മദ്യവും പുകയില ഉത്പന്നങ്ങള്‍ അടക്കമുള്ളവ ഉപയോഗിക്കുന്നവരുടെ എണ്ണവും ഇവര്‍ക്കിടയില്‍ ഇടയില്‍ കൂടുതലാണ്. ഇതിന് കടിഞ്ഞാണിടാന്‍ കോന്നിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഇത് ചര്‍ച്ചയായിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കണം എന്നും ആവശ്യമുയര്‍ന്നിരുന്നു. കോന്നി നഗരത്തിലെ കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറികളില്‍ ആണ് ഇവര്‍ കൂട്ടമായി കഴിയുന്നത്. ഇത് രോഗങ്ങള്‍ പടരുന്നതിനും ഇടയാകും. കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ സ്‌കൂള്‍ വിദ്യാത്ഥിനികളുടെ ചിത്രങ്ങള്‍ നഗരത്തില്‍ വെച്ച് മൊബൈലില്‍ പകര്‍ത്തിയതായും പരാതി ഉയര്‍ന്നിരുന്നു. കോന്നിയിലെ ഇത്തരം തൊഴിലാളികളുടെ വിവരങ്ങളോ ഇവരെ സംബന്ധിച്ച രേഖകളോ ബന്ധപ്പെട്ട അധികൃതരുടെയോ കരാറുകാരുടെയോ കയ്യില്‍ ഇല്ലാത്തത് മൂലം ഇവര്‍ കേസുകളില്‍ അകപ്പെട്ടാല്‍ ഇവരെ തിരിച്ചറിയാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മയക്കുമരുന്ന് അടക്കം ഉപയോഗിക്കുന്നവര്‍ ഈ കൂട്ടത്തില്‍ ഉണ്ടെന്നാണ് ബന്ധപെട്ടവര്‍ക്ക് ലഭിക്കുന്ന വിവരം.