വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാനല്ല ഇളവുകള്‍ നല്‍കിയതെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പുതുക്കിയ നിർദ്ദേശങ്ങളുമായി കേന്ദ്രം. എല്ലാ കുടിയേറ്റ തൊഴിലാളികളെയും നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം നിർദ്ദേശം നല്‍കിയിരിക്കുന്നത്.

വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാനല്ല ഇളവുകള്‍ നല്‍കിയതെന്നും വിവിധ  സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അവരുടെ നാടുകളിലെത്തിക്കുവാനാണ്  സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും കേന്ദ്രം കത്തിൽ നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികളെ കയറ്റി അയക്കാന്‍ പല സംസ്ഥാനങ്ങളും ധൃതി കാണിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം .

ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുടിയേറ്റതൊഴിലാളികളെ മടക്കി അയക്കുന്നതില്‍ കേന്ദ്രം ഇളവ് അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളില്‍ നിന്നായി തൊഴിലാളികള്‍ സ്പെഷ്യല്‍ ട്രെയിനുകളില്‍ യാത്രതിരിച്ചു കഴിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായ് പല സംസ്ഥാനങ്ങളും റെയിൽവേ മന്ത്രാലയത്തോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തുന്നത്. പ്രതിരോധ സെക്രട്ടറി അജയ് ഭല്ലയാണ് കേന്ദ്ര നിര്‍ദ്ദേശത്തെക്കുറിച്ച് സംസ്ഥാനങ്ങളെ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...