പ്രതിരോധ വകുപ്പിലെ തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കി ; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ ഏജന്‍സികള്‍ക്ക് കൈമാറിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍. ജിതേന്ദ്ര റാത്തോഡിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍, ബാര്‍മര്‍ മിലിട്ടറി സ്‌റ്റേഷന്‍, സൈനിക വാഹനവ്യൂഹത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇയാള്‍ പാക് ഏജന്‍സികള്‍ക്ക് കൈമാറിയത്.

സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സൈനിക യൂണിഫോം അണിഞ്ഞാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ്.ഐയുമായി ഇയാള്‍ വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഒരു വസ്ത്ര നിര്‍മാണശാലയില്‍ ജോലിചെയ്തുവരികയായിരുന്നു ഇയാളെ മിലിട്ടറി ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...