“മില്ലറ്റ്എക്സ്പോ” ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും പാലായിൽ

For full experience, Download our mobile application:
Get it on Google Play

പാലാ :“മില്ലറ്റ്എക്സ്പോ” ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും പാലായിൽ. ആരോഗ്യ സുരക്ഷയുടെ അനന്തസാധ്യതകൾ ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവിൽ ഐക്യരാഷ്ട്രസംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി മില്ലറ്റ് ഇയർ ആചരിക്കുന്നു. വർഷാചരണത്തിന്‍റെ ഭാഗമായി മാർച്ച് 2,3,4 തീയതികളിൽ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് അങ്കണത്തിൽ നബാർഡിന്‍റെയും മില്ലറ്റ് മിഷൻ കേരളയുടേയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചെറു ധാന്യങ്ങളുടെ പ്രദർശനം, ഗ്രാമപഞ്ചായത്തുതല പദ്ധതി ബോധന സെമിനാർ, സാമൂഹ്യ പാചകം, വിത്തുവിതരണം, കൃഷിമുറ പരിശീലനം, ആരോഗ്യസെമിനാർ, മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ വിപണനസാധ്യതാ സെമിനാറുകൾ, കാർഷിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്കൊപ്പം ഭക്ഷ്യ രുചിമേളയും സംഘടിപ്പിക്കുകയാണ്.

മാർച്ച് രണ്ടാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മില്ലറ്റ് പായസപാചകത്തിന്‍റെ അവതരണ ക്ലാസ്സ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ‘മില്ലറ്റ് എക്സ്പോ’ യുടെ ഔപചാരികമായ ഉദ്ഘാടനം അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. മില്ലറ്റ് ലിറ്ററസി പ്രോഗ്രാമിന്‍റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എം.പിയും മില്ലറ്റ് വിപണനോദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ.യും നിർവ്വഹിക്കും.

മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ്, കിസാൻ സർവ്വീസ് സൊസൈറ്റി സംസ്ഥാനപ്രസിഡന്റ് ജോയി മൂക്കൻതോട്ടം, മില്ലറ്റ് മിഷൻ കേരളയുടെ ജസ്റ്റിൻ രാജ് ശ്രീകാര്യം, ഭൂമികയുടെ പ്രസിഡന്റ് എബി പൂണ്ടിക്കുളം, പി.എസ്. ഡബ്ലിയു. എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, അസി: ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ജോർജ് വടക്കേത്തൊട്ടിയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് നാലിന് ചെറു ധാന്യങ്ങൾ ആരോഗ്യത്തിന് എന്ന വിഷയം അടിസ്ഥാനമാക്കി സെമിനാർ നടക്കും. വൈകിട്ട് ആറിന് വൊഡാഫോൺ കോമഡി സ്റ്റാർസ് ഫെയിം സന്തോഷ് മേവട ആന്റ് ടീം കോമഡി ഷോ അവതരിപ്പിക്കും.

മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മില്ലറ്റ് വിഭവ പാചക ക്ലാസ്സ് തുടങ്ങും. പത്തരയ്ക്ക് ഗ്രാമപഞ്ചായത്തുകൾക്ക് നടപ്പിലാക്കാവുന്ന ചെറുധാന്യകൃഷി പദ്ധതികളെ കുറിച്ച് സെമിനാർ നടക്കും. വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലിന്‍റെ അദ്ധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്യും. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ജി. ജയലക്ഷ്മി, ഓർഗാനിക് കേരളയുടെ ടെക്നിക്കൽ മെമ്പർ എം.എം. അബ്ബാസ് എന്നിവർ ക്ലാസ്സ് നയിക്കും.

പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കുഴിപ്പാല മീനച്ചിൽ, രൺജിത്. ജി. മീനാഭവൻ മുത്തോലി, പി. എൽ. ജോസഫ് മൂന്നിലവ്, വിജി ജോർജ് തിടനാട്, അനുപമ വിശ്വനാഥ് തലപ്പലം, നിമ്മി ട്വിങ്കിൾ രാജ് കൊഴുവനാൽ, മഞ്ജു ബിജു കരൂർ, സൈനമ്മ ഷാജു കടുത്തുരുത്തി, ലിസി സണ്ണി ഭരണങ്ങാനം, ഉഷാ രാജു കടനാട്, ജാൻസി ബാബു അകലക്കുന്നം, ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ ,കർഷകബാങ്ക് പ്രോജക്ട് ഒാഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ‘ചെറു ധാന്യ കർഷക സംഗമം’ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി റവ. ഡോ. ജോസഫ് കാക്കല്ലിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ഷോൺ ജോർജ്, രാജേഷ് വാളിപ്ലാക്കൽ, വിസിബ് സെക്രട്ടറി കെ. സി. തങ്കച്ചൻ, പാലാഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ തോമസ് മാത്യു, പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സിബി കണിയാംപടി, പ്രോജക്ട് ഒാഫീസർ മെർലി ജയിംസ് തുടങ്ങിയവർ പ്രസംഗിക്കും. തിരുവല്ല മില്ലറ്റ് ബാങ്കിലെ പ്രശാന്ത് ജഗൻ ക്ലാസ് നയിക്കും. സെമിനാറിനു ശേഷം വൈകിട്ട് ആറരയ്ക്ക് ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് പി. സി. ദാസ് നയിക്കുന്ന നെടുംകുന്നം കളം നാടൻ കലാസമിതിയിലെ കലാകാരന്‍മാര്‍ നാടൻപാട്ടും ദൃശ്യാവിഷ്കാരവും ‘പാലുവം പെണ്ണ്’ പ്രോഗ്രാം അവതരിപ്പിക്കും.

സമാപന ദിവസമായ നാലാം തീയതി ശനിയാഴ്ച രാവിലെ പത്തിന് ചെറുധാന്യകൃഷി മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം എന്ന വിഷയത്തിൽ സെമിനാർ നടക്കും. രൂപതാ പ്രൊക്യുറേറ്റർ റവ ഫാ. ജോസ് മുത്തനാട്ടിന്‍റെ അദ്ധ്യക്ഷതയിൽ കേരള ബാങ്ക് ഡയറക്ടർ കെ. ജെ. ഫിലിപ്പ് കുഴികുളം സെമിനാർ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ ചെയർമാൻ നാസർ എഴുത്താനിക്കാട്ട് ക്ലാസ്സ് നയിക്കും. തുടർന്ന് മില്ലറ്റ് ഉല്പന്നങ്ങളുടെ വിപണനസാധ്യതകൾ എന്ന വിഷയത്തിൽ മില്ലറ്റ് മിഷൻ കേരളയുടെ എൽ. പങ്കജാക്ഷൻ ശാന്തിഗ്രാം ക്ലാസ്സ് നയിക്കും. സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. വിമൽ ജോണി, പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. മാനുവൽ ആലാനി തുടങ്ങിയവർ സംസാരിക്കും.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സമാപന സമ്മേളനം മാണി. സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ വി. സി. പ്രിൻസ്, പി.എസ്.ഡബ്ലിയു.എസ്. സാരഥികളായ ഫാ.തോമസ് കിഴക്കേൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ജോർജ് വടക്കേ തൊട്ടിയിൽ എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസങ്ങളിലും ചെറുധാന്യ വിഭവങ്ങൾക്കൊപ്പം നാടൻ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.

ബ്രദർ. ജോ ചിങ്ങം തോട്ടത്തിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, ജോയി മടിക്കാങ്കൽ, പി. വി. ജോർജ് പുരയിടം, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേൽ, സാജു വടക്കേൽ, മാനുവൽ ആലാനി, വിമൽ ജോണി, ജസ്റ്റിൻ ജോസഫ്, ജോസുകുട്ടി കണ്ടത്തിൽ, എബിൻ ജോയി, മെർലി ജെയിംസ്, സൗമ്യ ജെയിംസ്, സിൽവിയാ തങ്കച്ചൻ, ആലീസ് ജോർജ്, അനു റജി, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, ജയ്സി മാത്യു, ശാന്തമ്മ ജോസഫ്, ഷീലാ ബെന്നി, സെലിൻ ജോർജ്, ജിഷാ സാബു, ലിജി ജോൺ, ഷിജി മാത്യു, സാലി ബേബി, ആനി റേച്ചൽ ജോസഫ്, സി. ഗ്രെയ്സ് സി.എം.സി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.

വാർത്താ സമ്മേളനത്തിൽ പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഫാ. തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, ബ്രദർ ജോചിങ്ങം തോട്ടത്തിൽ, ജോയി മടിയ്ക്കാങ്കൽ തുടങ്ങിയവർ സംബന്ധിച്ചു. മില്ലറ്റ് എക്സ്പോയുടെ പ്രചരണാർത്ഥം ഇന്ന് ബുധൻ (ഒന്നാം തീയതി ) രാവിലെ ഒൻപതിന് വിളംബരവാഹന പ്രയാണം ആരംഭിക്കും. പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ ചേർപ്പുങ്കൽ ബി.വി.എം. കോളജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ” വിളംബര ചുവടുകൾ ” ഫ്ലാഷ് മോബ് അവതരിപ്പിക്കും. മില്ലറ്റ് മിഷൻ കേരളയുടെ ചീഫ് കോ ഓർഡിനേറ്റർ പി.കെ. ലാൽ പരിപാടി ഉദ്ഘാടനം ചെയ്യും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...