മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ (73)അന്തരിച്ചു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറു വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനാണ്. തൃശ്ശൂർ ജില്ലാ മിൽക്ക് സപ്ലൈ യൂണിയൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലൻ മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുമ്പ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു.

3000ൽ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകർഷകരും 3000 കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ് ബാലൻ മാസ്റ്റർ.

റിട്ടയേർഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. മക്കൾ: രഞ്ജിത്ത് ബാലൻ (ഐ ടി വ്യവസായി, തിരുവനന്തപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗം), രശ്മി ഷാജി. മരുമക്കൾ: ഷാജി ബാലകൃഷ്ണൻ ( ദുബായ് ) മഞ്ജു രഞ്ജിത്ത് ( സിസ്റ്റം അനലിസ്റ്റ്, യൂ എസ് ടി ഗ്ലോബൽ, ഇൻഫോപാർക്ക് ) കൊച്ചുമക്കൾ: ലക്ഷ്മി, ഗോകുൽ, നിവേദ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...