വീണ്ടും ഒരു നിര്‍ഭയ ; പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും അജ്ഞാത സംഘം മര്‍ദിച്ചു. ഇരുപത് ദിവസം മുമ്പാണ് സംഭവം. നാല്‍പതുകാരി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

ജൂണ്‍ 19നാണ് മലയാളികളായ ദമ്പതികള്‍ പഴനിയിലെത്തിയത്. ഭാര്യയെ റോഡരികില്‍ നിര്‍ത്തി സമീപത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ഭര്‍ത്താവ്. ഈ സമയം മൂന്നംഗ സംഘം നാല്‍പതുകാരിയുടെ വായ പൊത്തിപ്പിടിച്ച്‌ സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച്‌ രാത്രിമുഴുവന്‍ പീഡനത്തിനിരയാക്കി. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പിച്ചു.

തടയാനെത്തിയ ഭര്‍ത്താവിനെ ലോഡ്ജ് ഉടമയും സംഘവും മര്‍ദിക്കുകയും മദ്യപാനിയായി ചിത്രീകരിക്കുകയും ചെയ്തു. അടുത്തുള്ള പോലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ദമ്പതികള്‍ പറയുന്നു. പിറ്റേന്ന് രാവിലെ അജ്ഞാത സംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപെടുകയും കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു. ഭയം മൂലം സംഭവത്തെക്കുറിച്ച്‌ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ സ്ത്രീയുടെ ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...