Friday, March 28, 2025 4:25 pm

‘മനസ്സ് വായിക്കുന്ന’ കാര്‍ ; വിപണിയില്‍ വിപ്ലവം തീര്‍ക്കാന്‍ മേഴ്‌സിഡസ് – ബെന്‍സ്

For full experience, Download our mobile application:
Get it on Google Play

സ്റ്റിയറിങ്ങില്‍ കൈവക്കാതെ സെന്‍സറിങ്ങിന്റെ സഹായത്തോടെ സ്വയം നിര്‍ദേശങ്ങള്‍ നല്‍കി സഞ്ചരിക്കുന്ന കാറുകള്‍ പല കമ്പനികളും ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ‘മനസ്സ് വായിക്കുന്ന’ കാര്‍ എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മേഴ്‌സിഡസ്- ബെന്‍സ്.

കമ്പനിയുടെ ഇ-കാര്‍ വിഭാഗത്തിലാണ് പുതിയ കാര്‍ എത്തുന്നത്. മ്യൂണിച്ചില്‍ നടന്ന ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് പുതിയ കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടത്. ബ്രെയിന്‍ – കമ്പ്യൂട്ടര്‍ ഇന്റര്‍ഫേയ്‌സിന്റെ സഹായത്തോടെ കാറിന്റെ ഡാഷ്‌ബോര്‍ഡ് മനുഷ്യന്റെ ചിന്തകള്‍ ഒപ്പിയെടുക്കും. പിന്നീട് സഞ്ചരിക്കാനുള്ള നിര്‍ദേശങ്ങള്‍ കാറിന് നല്‍കും, ഇങ്ങനെയാണ് കാറിന്റെ പ്രവര്‍ത്തനം.

ഉപഭോക്താവിന്റെ ചിന്തകളോട് പ്രതികരിക്കുന്ന രീതിയിലാണ് കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം മനുഷ്യന്റെ ചിന്തകളെ റെക്കോര്‍ഡ് ചെയ്യാനും കാറിന് സാധിക്കും. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒട്ടനവധി ലൈറ്റുകള്‍ ഉണ്ടാകും. ഇവയെല്ലാം ഓരോ നിര്‍ദേശങ്ങളാണ്.

ഉപഭോക്താവ് ആ നിര്‍ദേശത്തില്‍ ഫോക്കസ് ചെയ്യുമ്പോള്‍ അത് പ്രവര്‍ത്തിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് പ്രധാനമായും ഈ സംവിധാനം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ കാര്‍ വാഹനലോകത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.കാറിന്റെ വിലയെ കുറിച്ചുള്ള കാര്യങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളി പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം നടത്തുന്ന കിണറ്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് തുടങ്ങി

0
മല്ലപ്പള്ളി : പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം നടത്തുന്ന ഇൻടേക്ക് പമ്പ്ഹൗസിൽ...

പൊതുഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന പരാതിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്

0
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ...

എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം കാടുമൂടുന്നു

0
പെരുമ്പെട്ടി : 3.5 കോടി രൂപ ചെലവിൽ നിർമിച്ച എഴുമറ്റൂർ...

മധ്യപ്രദേശിൽ മുട്ട വില്പനക്കാരന് 6 കോടിയുടെ ജിഎസ്ടി നോട്ടീസ്

0
മധ്യപ്രദേശ്: മുട്ട വില്പനക്കാരന് 6 കോടിയുടെ ജിഎസ്ടി നോട്ടീസ്. ജിഎസ്ടി പിരിക്കുന്ന...