തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ എന്നിവരുൾപ്പെടെ ഏഴുപേരെ എതിർകക്ഷികളാക്കി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തു. ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജി പരിഗണിച്ച കോടതി, മാർച്ച് 14-ന് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോടു നിര്‍ദേശിച്ചു.
സി.എം.ആര്‍.എല്‍. ഉടമ എസ്.എന്‍.ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍., കെ.എം.എം.എല്‍., ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് മറ്റ് എതിർകക്ഷികള്‍.