പുഴയില്‍ വല വീശുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെറുവത്തൂര്‍: പുഴയില്‍ വല വീശുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. അച്ചാംതുരുത്തിഞ്ഞാറ് പടി കരുണാലയത്തില്‍ പി.വി.സൂരജ് ( 28 ) ആണ് മരിച്ചത്. പിതൃസഹോദരിയുടെ മകന്‍ കെ.മജീഷ് ( 35 ) രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെക്ക് കാര്യങ്കോട് പുഴയില്‍ അച്ചാംതുരുത്തി പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം .

വലയെറിയുന്നതിനിടെ തോണി മറുഭാഗത്തെക്ക് മറിയുകയായിരുന്നു .കൂടെയുണ്ടായിന്ന മജീഷ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുത്തൊഴുക്കില്‍ പിടിവിട്ടുപോയി . വിവരമറിഞ്ഞെത്തിയ ചന്തേര പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മൂന്നരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടുകിലോമീറ്റര്‍ അകലെ ഓര്‍ക്കുളം ഭാഗത്ത് മൃതദേഹം കണ്ടെത്തി .അച്ചാംതുരുത്തി പടിഞ്ഞാറെ കെ.കരുണാകരന്റെയും ( കുവൈത്ത് ) പത്ര വളപ്പില്‍ സുശീലയുടെയും മകനാണ് . ഭാര്യ : ശ്രുതി ( നീലേശ്വരം മൂലപ്പള്ളി ) . മകള്‍ : ശ്രീദക്ഷ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...