Friday, April 26, 2024 12:09 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പുല്‍കൃഷിക്ക് സബ്സിഡി നല്‍കും
20 സെന്റിനു മുകളില്‍ പുല്‍കൃഷി നടപ്പിലാക്കുന്നതിനു ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡി നല്‍കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന വകുപ്പിന്റെ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

കെട്ടിട നികുതി ഓണ്‍ലൈനായി അടക്കാം
കെട്ടിട നികുതി പിരിവ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിട ഉടമകളും കെട്ടിട നമ്പറും ബന്ധിപ്പിക്കേണ്ട മൊബൈല്‍ നമ്പറും അഞ്ച് ദിവസത്തിനകം ഓഫീസില്‍ നേരിട്ടോ ഫോണിലൂടെയോ അറിയിക്കണമെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് 1,2,5,6,7,18 (9946320111), വാര്‍ഡ് 3,4,8,9,10,11 (9562858863), വാര്‍ഡ് 12,13,14,15,16,17 (9061331653) എന്നീ നമ്പറുകളില്‍ അറിയിക്കണം.

ഓംബുഡ്സ്മാന് പരാതി നല്‍കാം
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ജൂണ്‍ 29ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പരാതികള്‍ സ്വീകരിക്കും. ഫോണ്‍ : 9447556949.

ടെന്‍ഡര്‍ തീയതി നീട്ടി
ശബരിമലയിലെ പോലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ സമഗ്ര വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ (സിഎഎംസി) നല്‍കുന്നതിന് ക്ഷണിച്ചിരുന്ന ടെന്‍ഡറിനുളള തീയതി 10 ദിവസം നീട്ടി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിനു വൈകുന്നേരം ആറുവരെ. ഫോണ്‍ : 0468 – 2222630.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയിലെ ചിറ്റാര്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള 60 പുതപ്പുകള്‍, തലയണ കവറോട് കൂടി 60 ബെഡ്ഷീറ്റ്, 120 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ചിന് വൈകുന്നേരം നാലു വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 0473 – 5227703.

ജില്ലാ ഫയര്‍ ഓഫീസറെ ചുമതലപ്പെടുത്തി
ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ സംഘടനകളുടെയും വ്യക്തികളുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുന്നതിന് ജില്ലാ ഫയര്‍ ഓഫീസറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.

സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം
പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് സ്വാശ്രയ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും 80 ശതമാനമോ അതില്‍ കൂടുതലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങള്‍ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാം. പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള പദ്ധതികളായിരിക്കണം. മുതല്‍ മുടക്കിന്റെ 25 ശതമാന ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കണം. സ്വാശ്രയ സംഘം രൂപീകരിച്ച് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രോജക്ട് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും താല്‍പര്യമുള്ള സ്വാശ്രയ സംഘങ്ങള്‍ ജൂലൈ 15ന് മുമ്പായി പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, പത്തനംതിട്ട. ഫോണ്‍- 0468 – 2322712

അപേക്ഷ ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) യുടെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.

ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസാന്ത്വനം
ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതി ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നു. കര്‍ഷകര്‍ക്കൊപ്പം കുടുംബാംഗങ്ങളെയും കന്നുകാലികളെയും ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതിയിലേക്ക് ജൂണ്‍ 30നകം അപേക്ഷിക്കണം. ആരോഗ്യ അപകട പോളിസികള്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, ഗോ സുരക്ഷാ പോളിസികളള്‍ എന്നിവയാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2223711.

ക്വട്ടേഷന്‍
വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള 150 പുതപ്പുകള്‍, തലയിണ കവറോട് കൂടി 150 ബെഡ്ഷീറ്റ്, 300 തോര്‍ത്തുകള്‍ എന്നിവ നല്‍കുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ചിന് ഉച്ചക്ക് ശേഷം മൂന്നു വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണമെന്നും റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04735 227703.

നെല്‍വിത്ത് വിത ഉദ്ഘാടനം നടന്നു
വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലച്ചേമ്പ് ഏലായില്‍ 10 ഏക്കറില്‍ ഒന്നാംവിള നെല്‍കൃഷിയുടെ വിത്ത് വിത ഉദ്ഘാടനം വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എം.പി ജോസ്, ജി.സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി സുധാകരന്‍, ജെ.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പ്രമോദ്, കൃഷി ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍, പാടശേഖര സമിതി സെക്രട്ടറി പി.ആര്‍ ഹരികുമാര്‍, കര്‍ഷകരും മറ്റ് പാടശേഖര സമിതി ഭാരവാഹികളും പങ്കെടുത്തു.

മലൈപണ്ടാരം ഗോത്രകുടുംബങ്ങള്‍ക്ക് പരിശീലനങ്ങള്‍ക്ക് തുടക്കമായി
ജില്ലയിലെ മലൈപണ്ടാരം ഗോത്രകുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന മലൈപണ്ടാരം സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായ പാചക വൈദഗ്ധ്യ, കൊട്ട നിര്‍മാണ പരിശീലനങ്ങള്‍ക്ക് മൂഴിയാര്‍ സായിപ്പന്‍കുഴി ഊരില്‍ തുടക്കമായി. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷ്യകിറ്റിലെ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പൂര്‍ണ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സ്വന്തമായി പാചകം ചെയ്യുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശീലനം. മുള, ചൂരല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണെന്നതിനാല്‍ ഗോത്ര കുടുംബങ്ങള്‍ക്ക് അധികവരുമാനം കണ്ടെത്തുന്നതിന് സാധിക്കും. കുടുംബശ്രീയുടെ വിവിധ മാര്‍ക്കറ്റിംഗ് പിന്തുണയും ഗവി ടൂറിസവുമായി ബന്ധപെട്ട് വിപണന സൗകര്യവുമൊരുക്കും.
കരകൗശല, പാചക വിദഗ്ദ്ധരോടൊപ്പം ഗോത്ര വിഭാഗത്തിലെ അംഗങ്ങളെ കൂടെ ഫാക്കല്‍റ്റിയായി ഉള്‍പ്പെടുത്തിയുള്ള സാമൂഹ്യ പഠനകളരിയായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഗോത്ര കുടുംബത്തിലെ മുതിര്‍ന്ന അംഗം ലീലാമ്മയാണ് പരിശീലനത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കുന്നത്. സീതത്തോട് പഞ്ചായത്ത് അംഗം ശ്രീലജ അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ (ട്രൈബല്‍) ടി.കെ ഷാജഹാന്‍ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയര്‍പേഴ്സണ്‍ എം.എല്‍ ഗ്രേസി, സിഡിഎസ് അംഗം ഷീല സുഭാഷ്, ഫിനാന്‍സ് ഓഫീസര്‍ കെ.ഷീന്‍, രാജി പി. രാമചന്ദ്രന്‍, രാജേഷ്, പരിശീലകന്‍ അജയ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര ഉല്‍പാദകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ രജിസ്ട്രേഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 – 2727010 വെബ്സൈറ്റ് : www.keralapottery.org. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ നാലിന് വൈകുന്നേരം അഞ്ചു വരെ.

വാട്ടര്‍ അതോറിറ്റി ഇ-സേവനങ്ങള്‍ക്ക് തടസം
കേരളാ വാട്ടര്‍ അതോറിറ്റിയിലെ സംസ്ഥാന ഡേറ്റാ സെന്ററില്‍ ബില്ലിംഗ് സര്‍വറിന്റെ നവീകരണവും അറ്റകുറ്റപണികളും നടക്കുന്നതിനാല്‍ ജൂണ്‍ 28 രാവിലെ മുതല്‍ ഈ മാസം 30ന് രാത്രി വരെ ഇ- സേവനങ്ങളില്‍ തടസം നേരിടുമെന്ന് വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിർദേശങ്ങൾ നൽകി സുപ്രീം കോടതി

0
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു...

പത്തനംതിട്ട ചൂരക്കോട് 175 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിലെന്ന് പരാതി

0
പത്തനംതിട്ട : ചൂരക്കോട് 175 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിലെന്ന്...

മന്ത്രി സജി ചെറിയാൻ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി

0
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി. ചെങ്ങന്നൂർ കൊഴുവല്ലൂർ...

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ് : റെക്കോർഡ് സംഖ്യയിൽ വോട്ടെടുപ്പിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി 

0
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ  റെക്കോർഡ്  സംഖ്യയിൽ  വോട്ട്...