ആക്രിക്കടയായി മിനി സിവില്‍ സ്റ്റേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിനി സിവില്‍സ്റ്റേഷനിലെ വാതില്‍  കടന്ന് വലതുവശത്തായി തുരുമ്പെടുത്ത് കിടക്കുന്ന കുറേവാഹനങ്ങള്‍ കാണാം. അതില്‍ റവന്യൂ, പൊതുവിതരണം, നഗരാസൂത്രണം എന്ന് എഴുതിയിട്ടുണ്ട്. തുടര്‍ന്ന്  നേരേ കോടതിക്കടുത്തേക്ക് പോയപ്പോള്‍ അവിടെയും കാണാം ഒരു വാഹനം. അതിനു അത്ര  അത്ര പഴക്കമില്ല. ബോര്‍ഡില്‍ ജി.എസ്.ടി.വകുപ്പ് എന്ന് കാണാം.

കുറേ വര്‍ഷങ്ങളായി പത്തനംതിട്ട മിനി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ കിടക്കുന്ന സര്‍ക്കാരിന്‍റെ ഔദ്യോഗിക വാഹനങ്ങളാണിവയെല്ലാം. ലേലംചെയ്ത് പരിഹാരം കാണാമെന്നിരിക്കെയാണ് വാഹനങ്ങള്‍ ഇങ്ങനെ കിടന്ന് നശിക്കുന്നത്. ഈ വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ എത്തിയതോടെ ഇത് ഉപേക്ഷിച്ചതാണെന്നാണ് ലഭിച്ച അനൗദ്യോഗിക വിവരം.

തുരുമ്പെടുത്ത വാഹനങ്ങള്‍ കാരണം മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലം ഇല്ലാതായിരിക്കുകയാണ്. കോടതികളടക്കം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ് മിനി സിവില്‍സ്റ്റേഷന്‍. ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകളും എത്തുന്ന ഇടംകൂടിയാണിത്. ജീവനക്കാര്‍ക്ക് പോലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഈ വാഹനങ്ങള്‍ ഉപയോഗമില്ലാതെ തുരുമ്പെടുത്ത് ഇവിടെ കിടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി....

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...