വകയാറിൽ മിനി മാസ്റ്റ് ലൈറ്റ് കണ്ണടച്ചു ; ഇരുട്ടിലായി ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : ആന്റോ ആന്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്ഥാപിച്ച വകയാറിലെ മിനി മാസ്റ്റ് ലൈറ്റ് തകരാറിൽ ആയിട്ട് ഒരു വർഷത്തോളം ആയിട്ടും തകരാർ പരിഹരിക്കാൻ നടപടിയില്ല.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത കടന്നു പോകുന്ന പ്രധാന ജംഗ്ഷൻ ആണ് വകയാർ മാർക്കറ്റ് ജംഗ്ഷൻ.പുലർച്ചെയും രാത്രിയിലും അടക്കം ദൂരെ യാത്രക്കാരായ നിരവധി ആളുകൾ ആണ് ഇവിടെ എത്തി ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യവും കൂടുതൽ ആണ്. ഇതേ സ്ഥലത്ത് ആന്റോ ആന്റണി എം പി യുടെ 2018 – 19 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് പ്രദേശത്തെ ഈ മിനി മാസ്റ്റ് ലൈറ്റ്.2,49,807 അടങ്കൽ തുക ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.എന്നാൽ ലൈറ്റ് സ്ഥാപിച്ചതിന് ശേഷം പലപ്പോഴും ഇത് തകരാറിൽ ആണ്.ഒരു വർഷത്തോളമായി ലൈറ്റ് പ്രകാശികാതെ ആയിട്ടെന്ന് സ്ഥലവാസിയും എ ഐ വൈ എഫ് നേതാവുമായ ഷിജോ വകയാർ പറയുന്നു.ഇത്തരം ലൈറ്റുകൾ സ്ഥാപിച്ച് കഴിഞ്ഞ സ്ഥാപിക്കുന്ന കമ്പനിക്കാണ് ഇതിന്റെ അറ്റകുറ്റപണികൾ നടത്തുന്ന ചുമതല.എന്നാൽ ഇത് നടക്കുന്നുമില്ല.കോന്നി മണ്ഡലത്തിൽ ഇത്തരത്തിൽ നിരവധി ലൈറ്റുകൾ ആണ് പ്രകാശിക്കാതെ പോകുന്നത്.ലക്ഷങ്ങൾ മുടക്കി സ്ഥാപിക്കുന്ന ഇത്തരം ലൈറ്റുകൾ ആർക്കും പ്രയോജനപ്പെടാതെ പോകുന്നു എന്നും പൊതു ജനങ്ങളിൽ നിന്നും ആക്ഷേപമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...