തൊടുപുഴ: ഡാമുകൾക്കും ജലാശയങ്ങൾക്കും ചുറ്റും ഖനന നിയന്ത്രണത്തിനുള്ള ബഫർ സോൺ ഉത്തരവുമായി ജലവിഭവ വകുപ്പ്. ഈ ജനുവരി 20ന് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. 2021ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ ഡാമുകളിലും ഈ ഉത്തരവ് ബാധകമാക്കി. കൂടാതെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടണൽ, ബണ്ട്, കനാലുകൾ, തടയണകൾ, നദികൾ, അരുവികൾ, തടാകങ്ങൾ, കൈത്തോടുകൾ, കുളം, വാട്ടർ ടാങ്കുകൾ, എന്നിവയ്ക്കു ചുറ്റിലും ഈ ഉത്തരവ് പ്രകാരം ബഫർ സോൺ നിലവിൽവന്നു. ഒരു കിലോമീറ്റർ മുതൽ 30 മീറ്റർ വരെയാണ് ബഫർ സോൺ പരിധി.
പരിധിക്കു പുറത്തുള്ളവയ്ക്കു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബർ 26നു ജലവിഭവ വകുപ്പിന്റെ ഡാമുകൾക്കു ചുറ്റും 20 മീറ്റർ ബഫർ സോണും 100 മീറ്റർ പരിധിയിൽ നിർമാണ നിയന്ത്രണവുമേർപ്പെടുത്തിയിരുന്നു. ആ ഉത്തരവ് പിൻവലിക്കുമെന്ന് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. അതിനിടയിലാണു ഖനനനിയന്ത്രണത്തിന്റെ ഉത്തരവ് പുറത്ത് വന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033