15–ാം നിയമസഭയുടെ 13–ാം സമ്മേളനം അവസാനിച്ചു ; 9 ബില്ലുകൾ പാസാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ധനകാര്യ, ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ 9 ബില്ലുകൾ പാസാക്കി 15–ാം നിയമസഭയുടെ 13–ാം സമ്മേളനം അവസാനിച്ചു. 2024ലെ കേരള സംസ്ഥാന വയോജന കമ്മിഷൻ ബിൽ, 2025ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ബിൽ, 2024ലെ കേരള വ്യവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബിൽ, 2025ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ, 2025ലെ കേരള സ്പോർട്സ് (ഭേദഗതി) ബിൽ, 2025 ലെ കേരള ധനകാര്യ ബിൽ എന്നിവ പാസാക്കിയവയിൽ ഉൾപ്പെടുന്നു. ജനുവരി 17നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മൂന്നു ഘട്ടങ്ങളിലായി 22 ദിവസം സഭ ചേർന്നു.

ബജറ്റ് പാസാക്കുകയായിരുന്നു പ്രധാന അജൻഡ. 16 അടിയന്തര പ്രമേയ നോട്ടിസുകൾ പരിഗണിച്ചതിൽ ലഹരി വ്യാപനം, താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകം എന്നീ വിഷയങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്തു. യുജിസി കരട് ചട്ടം, ആഴക്കടൽ ധാതുഖനനവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമഭേദഗതി എന്നിവയ്ക്കെതിരെയുള്ള പ്രമേയങ്ങൾ പാസാക്കി. 1944-ലെ പൊതുകടം നിയമം റദ്ദാക്കുന്നതിനായി 2006 ലെ ഇൗടുപത്ര നിയമത്തിൽ ഭേദഗതി വരുത്തുന്നതിനു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി പ്രമേയവും പാസാക്കി.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, പി. രാജീവ്, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, ഒ.ആർ. കേളു, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ എന്നിവർ സമ്മേളനത്തിലെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭ്യമാക്കിയതായി സ്പീക്കർ അറിയിച്ചു. മറ്റു മന്ത്രിമാർ ഇവരുടെ മാതൃക സ്വീകരിക്കണമെന്നു നിർദേശിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...