പാമ്പ്കടി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്‍റിവെനം പ്രാദേശികമായി നിർമിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാമ്പ്കടി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രതിവിഷം (ആന്‍റിവെനം) പ്രാദേശികമായി നിർമിക്കുന്നതിന് ആരോഗ്യവകുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലവിൽ മറ്റു സംസ്ഥാങ്ങളിൽ നിന്നുമാണ് പ്രതിവിഷം ലഭ്യമാകുന്നത്. ലോക സർപ്പദിന പരിപാടി വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗമശാസ്ത്രപരമായ കാരണങ്ങളാൽ ഓരോ പ്രദേശത്തെയും പാമ്പുകളുടെ വിഷത്തിന്‍റെ വീര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശിക അടിസ്ഥാനത്തിൽ പാമ്പ് പ്രതിവിഷ നിർമാണം അനിവാര്യമാണ്.

ലോകത്താകെ ഒരു വർഷം 82,000 മുതൽ ഒന്നേകാൽ ലക്ഷത്തോളം പേർ പാമ്പുകടി മൂലം മരണപ്പെടുന്നുണ്ട്. ഇതിൻ്റെ നേർപകുതി മരണങ്ങൾ ഇന്ത്യയിലാണ് സംഭവിക്കുന്നത്. കേരളവും പാമ്പുകടി മൂലമുള്ള മരണത്തിൽ വളരെ മുന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സർപ്പ ആപ്പ് വനം വകുപ്പ് വികസിപ്പിച്ചത്. 2019 ൽ 119 മരണങ്ങൾ പാമ്പുകടി മൂലം ഉണ്ടായെങ്കിൽ 2024 അത് 30 ആയി കുറയ്ക്കാൻ കഴിഞ്ഞത് വനം വകുപ്പിൻറെ നിതാന്ത ജാഗ്രതകൊണ്ട് മാത്രമാണ്. 2030 ഓടെ ഒരാൾ പോലും പാമ്പുകടി മൂലം മരിക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഏർപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ചു ;...

0
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല്...

ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ...

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി ; ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ...

0
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ്...

പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി ; മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു...

0
തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള...