ബസിൽ വെച്ച് പ്രസവിച്ച് 19കാരി ; ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിലൂടെ വലിച്ചെറി‌ഞ്ഞ കുഞ്ഞിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പ‍ർഭാനി: ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് പ്രസവിച്ച് 19കാരി. ബസിന്റെ ജനലിലൂടെ വലിച്ചെറി‌ഞ്ഞ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് സംഭവം. 19 വയസുള്ള യുവതിയാണ് ചൊവ്വാഴ്ച രാവിലെ പ‍ഭാനിയിലെ പത്താരി സേലു റോഡിൽ നിന്നാണ് ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് എന്തോ നിലത്ത് വീണത് കണ്ട് പരിശോധിക്കാനെത്തിയവരാണ് നിലത്ത് വീണത് ചോരക്കുഞ്ഞാണെന്ന് മനസിലാക്കിയത്. 19കാരിയും ഒപ്പമുണ്ടായിരുന്ന ഭർത്താവ് എന്ന് വിശദമാക്കിയ 21കാരനും ചേർന്നാണ് ചോരക്കുഞ്ഞിനെ ബസിന്റെ ജനലിലൂടെ വലിച്ചെറിഞ്ഞത്. പ്ലാസ്റ്റിക് ബാഗിൽ ഇട്ടാണ് ചോരക്കുഞ്ഞിനെ ഇവർ വലിച്ചെറിഞ്ഞത്. ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കവർ ആരോ വലിച്ചെറിയുന്നത് കണ്ട നാട്ടുകാരാണ് കു‌ഞ്ഞിനെ കണ്ടത്. നടന്നത് എന്താണ് എന്ന് വ്യക്തമായപ്പോഴേയ്ക്കും ബസ് ഏറെ മുന്നേക്ക് പോയിരുന്നു. പിന്നാലെ നാട്ടുകാർ അറിയിച്ചതിനേ തുട‍ർന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.

സന്ത് പ്രയാഗ് ട്രാവൽസ് എന്നെഴുതിയ ബസിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഇതിന് പിന്നാലെ ട്രാവൽ ഏജൻസിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പർഭാനിയിലെത്തിയ പോലീസ് ബസ് ഡ്രൈവറേയും കണ്ടെത്തി. ബസിൽ നിന്ന് കവർ നിലത്തേക്ക് വീഴുന്നത് കണ്ട് ഡ്രൈവർ യാത്രക്കാരോട് ചോദിച്ചപ്പോൾ ഭാര്യ ഛർദ്ദിച്ചത് വലിച്ചെറിഞ്ഞതായിരുന്നുവെന്നായിരുന്നു യുവതിയും യുവാവും വിശദമാക്കിയത്. ഇതിന് ശേഷം ഇവർ യാത്ര തുടരുകയായിരുന്നു. പിന്നാലെ പോലീസ് യുവതിയേയും യുവാവിനേയും കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...