വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന അഭിഭാഷകർക്ക് നന്ദി അറിയിച്ച് അബിൻ വർക്കി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ 50,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകർ അടയ്ക്കും. പ്രളയ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങിയ വാഹനത്തിന്റെ 5000 രൂപ പിഴ ഹൈക്കോടതി 50,000 ആക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് ആറന്മുളയിൽ വള്ളസദ്യ നടത്തിയത് അഭിഭാഷക കൂട്ടായ്മയാണ് അന്ന് പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിച്ചത് ഈ വാഹനത്തിലും ആയിരുന്നു. അബിൻ വർക്കി എംഎൽഎയുടെ ഇടപെടലിലാണ് നടപടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബഹു. ഹൈക്കോടതിയുടെ നിർദേശ പ്രകാരം ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വണ്ടിക്ക് 50000 രൂപ പിഴയിട്ട സംഭവം ഏറെ ചർച്ചയായതാണ്. അതുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എന്നെയും വാഹന ഉടമയായ അമലിനും എതിരെ നടത്തിയ വിമർശനങ്ങൾക്ക് ഞാൻ മറുപടി നൽകിയിരുന്നു. അപ്പോഴും ഞാൻ പറഞ്ഞിരുന്നു ബഹു. ഹൈക്കോടതി വിധിയെ പൂർണ്ണമായും മാനിക്കുന്നു എന്നത്. അതോടൊപ്പം തന്നെ ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനെ സംരക്ഷിക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. അത് കൊണ്ട്, ആദ്യം എം.വി.ഡി ഇട്ട പിഴത്തുകയായ 5250 രൂപ അടച്ചത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയായിരുന്നു. ഇപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇട്ടിരിക്കുന്ന പുതിയ പിഴ തുകയായ 50000 രൂപയും അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തുക നൽകുന്നത് ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ്. അന്ന് അമൽ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നത്. പ്രിയപ്പെട്ട അഭിഭാഷക സുഹൃത്തുക്കൾക്ക് ആറന്മുളക്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...