സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ജില്ലയിൽ മഴക്കെടുതി 29 വില്ലേജുകളെയാണ് ബാധിച്ചിരിക്കുന്നത്. ജില്ലയിൽ 2 മരണവും 8 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തു. ഒൻപത് ഇടങ്ങളിലായി മണ്ണിടിച്ചിൽ ഉണ്ടായി. 14 വീടുകൾ പൂർണമായി തകർന്നു. ഇടുക്കി ജില്ലയിൽ ഒൻപത് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇടുക്കിയിലേക്ക് അത്യാവശ്യ യാത്രകൾ മാത്രേ നടത്താൻ പാടുകയുളൂവെന്നും യാത്രകൾ പരമാവധി ഒഴിവാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരും. അനിവാര്യമാണെങ്കിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരും. മുന്നാറിലെ സാഹചര്യം പരിശോധിച്ച് വേണ്ടിവന്നാൽ ഗതാഗതം നിയന്ത്രിക്കും.

ജില്ലാ കളക്ടർ ഇത് പരിശോധിച്ച് ഇന്ന് തന്നെ തീരുമാനം എടുക്കും. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെ രാത്രി യാത്ര നിരോധനം തുടരും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള അടിയന്തര ധനസഹായം ഉടൻ കൈമാറും. ഇടുക്കി ജില്ലയിലേയ്ക്കുള്ള യാത്രകൾ 2 ദിവസത്തേയ്ക്ക് പരമാവധി ഒഴിവാക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. അതേസമയം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വരെ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ മഴ തുടരും. മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിതിഗതികൾ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...