അതിവേഗ റെയിൽപാതകൾ കേരളത്തിന്‌ അനിവാര്യം : മന്ത്രി ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അതിവേഗ റെയിൽപാതകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളർച്ചക്കും അനിവാര്യമാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌. എല്ലാ യാത്രാമാധ്യമങ്ങളും ഉചിതമായ രീതിയിൽ സംയോജിപ്പിച്ചുകൊണ്ടാകണം ഈ സംവിധാനം നടപ്പാക്കേണ്ടത്‌.

പരിസ്ഥിതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഏറ്റവും പ്രസക്തി റെയിൽവേക്കാണെന്നും അദ്ദേഹം പറഞ്ഞു. തെക്ക്‌, വടക്ക്‌ റെയിൽപാതകളും അവയെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടങ്ങിയ ഗതാഗത സംവിധാനമാണ്‌ കേരളത്തിന്‌ അനുയോജ്യമെന്ന്‌ വിദഗ്‌ദ്ധർ പറയുന്നു. അതിന്റെ ഭാഗമാണ്‌ അതിവേഗപ്പാതകൾ. ഇന്നത്തെ സാമ്പത്തിക സ്ഥിതിനോക്കി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല അത്‌. അതതുകാലത്തെ ലാഭ നഷ്‌ടം മാത്രം നോക്കിയിരുന്നെങ്കിൽ കൊല്ലം-ചെങ്കൊട്ട–മധുര പാത തിരുവിതാംകൂറിലെ ഭരണാധികാരികൾ ഉണ്ടാക്കുമായിരുന്നില്ല. അന്ന്‌ ആ പാതയിൽ ആഴ്‌ചയിൽ ഒരു ട്രെയിൻ മാത്രമാണ്‌ ഓടിയിരുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...