പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്. ഇരു വീടുകളും പൂർണ്ണമായി തകർന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന ആളുകൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തിൽ ആർക്കും പരിക്കുകളില്ല എന്നതാണ് ആശ്വാസകരമായ വിവരം. ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. പാലക്കാപ്പറമ്പ് സ്വദേശി ടി.എം.ആറുമുഖന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയായിരുന്ന ഇരുനിലവീടാണ് അയൽവാസി പി.എ.ആറുമുഖന്റെ ഓടിട്ട വീടിനു മുകളിലേക്കു തകർന്നുവീണത്.

സംഭവം നടന്ന സമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്ന വീട്ടിലുണ്ടായിരുന്ന ആറുമുഖന്റെ കൊച്ചുമകൻ എസ്.സുമിത്ത് (23), നിർമാണത്തിലിരുന്ന വീട്ടിലെ തൊഴിലാളികളായ കെ.ആർ.ശോഭന, കെ.പ്രശാന്ത്, വി.ഷൈലജ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും പരുക്കില്ല. തകർന്നുവീണ ഇരുനില വീടിനു സമീപത്ത് മണിക്കൂറുകൾക്ക് മുൻപ് ഭൂമി ഇടിഞ്ഞുതാഴ്ന്നിരുന്നു. 6 അടി താഴ്ചയിലേക്കാണ് ഇവിടെ ഭൂമി ഇടിഞ്ഞത്. ഇതാകാം വീട് തകർന്നുവീഴാനുള്ള കാരണമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു വീടിന് സമീപത്തെ ഭൂമി ഇടിഞ്ഞ് തന്നത്. ഉച്ചയോടെ വീടും തകർന്നു. പ്രദേശത്തെ മണ്ണിൽ ഈർപ്പം കൂടുതലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...