പുനർജനി അഭയകേന്ദ്രത്തിൽ വയോധികമാർ ക്രൂര പീഡനമേറ്റ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം തെന്മല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പുനർജനി അഭയകേന്ദ്രത്തിൽ വയോധികമാർ ക്രൂര പീഡനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് അഭയകേന്ദ്രത്തിൽ നടന്നിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കി കൊണ്ടുപോകേണ്ടതാണ്. സ്ഥാപനം സർക്കാരിന്റെ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വയോധികരുടെ അവശതകൾ മുതലെടുത്തുകൊണ്ട് അവരെ ഉപദ്രവിക്കുന്ന പ്രവർത്തികൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ യുഡിഎഫ് സർക്കാർ വയോജന വകുപ്പ് തന്നെ കൊണ്ട് വരികയാണ്. അതുകൊണ്ടുതന്നെ അവരുടെ വേദനകൾക്കും സങ്കടങ്ങൾക്കുമൊപ്പമാണ് സർക്കാറുള്ളത്.

കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകും. വരും ദിവസങ്ങളിൽ വയോജന വകുപ്പ് കൂടി നിലവിൽ വരുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ കുറച്ചുകൂടി ഗൗരവമായ പരിഹാരം കണ്ടെത്താൻ സാധിക്കും. അവശതകൾ നേരിടുന്ന വനിതകളും കുഞ്ഞുങ്ങളും വയോജനങ്ങളുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും യുഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. പുനർജനി അഭയകേന്ദ്രത്തിലുള്ള വയോധികരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പുനർജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചൽ സ്വദേശി ബ്രഹ്മദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രഹ്മദാസ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് എഴുപതും എഴുപത്തിരണ്ടും വയസ്സുള്ള വയോധികർ പരാതിയിൽ പറയുന്നു.

ഇന്ന് സ്ഥാപനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച വയോധികർ പ്രദേശവാസിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം വിവരം അറിയുന്നത്. 3 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെടെ 12 പേർ അന്തേവാസികളാണ് അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ബ്രഹ്മദാസ് നിർബന്ധിച്ച് മദ്യം നൽകി വസ്ത്രങ്ങൾ അഴിച്ച് മർദിക്കുമായിരുന്നുവെന്ന് വയോധികർ പറയുന്നു. 2018 മുതൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ബ്രഹ്മദാസിന്റെ ഭാര്യ നടത്തിക്കൊണ്ടു വരികയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് ഇയാളുടെ ഭാര്യ മരിച്ചത്. ഭാര്യയുടെ മരണത്തിന് ശേഷം ഇയാളാണ് സ്ഥാപനം നോക്കി നടത്തിയിരുന്നത്. ഇന്ന് സ്ഥാപനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച വയോധികർ നാട്ടുകാരിയോട് കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. രാത്രി ഏറെ വൈകി വയോധികമാരെ മറ്റൊരു മുറിയിലാക്കി മദ്യം നൽകുകയും അത് കുടിച്ചില്ലെങ്കിൽ അവരെ മർദിക്കുകയും ചെയ്യുമായിരുന്നു. അസഭ്യവാക്കുകൾ പറഞ്ഞാണ് മർദിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....

വീണ്ടും പനിമരണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 38 കാരി മരിച്ചു

0
കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി...