നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് പൂർണ പിന്തുണയെന്ന് പി.എ. മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് പൂർണ പിന്തുണയെന്ന് പി.എ. മുഹമ്മദ് റിയാസ്. ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സർക്കാർ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവർത്തനത്തിന് എംഎൽഎ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. റിയാസിന്റെ മണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ് നിപ സ്ഥിരീകരിച്ചത്. നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന നിപ്പ കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ (DMO) എന്നിവരുമായി നിലവിലെ സാഹചര്യം, പ്രതിരോധ നടപടികൾ, തുടർ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും എംഎൽഎ ചർച്ച നടത്തി.

ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കർശനമായി പാലിച്ചും പൊതുജനങ്ങളുടെ സഹകരണത്തോടെയും നിപ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാരുകളുടെ ഭരണഘട്ടത്തിലും നിപ പോലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് മന്ത്രിമാരുടെയും ജില്ലയിലെ ചുമതലയുള്ള മന്ത്രിമാരുടെയും നേതൃത്വത്തിൽ ക്യാമ്പ് ചെയ്ത് സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ കൂട്ടായ ഇടപെടലുകൾ പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാൻ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...