മന്ത്രി ബിന്ദുവിന്റെ വാദങ്ങൾ വിചിത്രവും കുറ്റസമ്മതവും ; മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎസ്സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം. പിഎസ്സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. പിഎസ്സിയുടെ വിശ്വാസൃത നഷ്ടപ്പെടുത്തിയ നടപടിയാണിത്. ഇക്കാര്യത്തിൽ മന്ത്രിക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലക്ക് മന്ത്രിക്ക് ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല.

മന്ത്രി നിയമവിരുദ്ധ നോട്ട് നൽകിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ് ? 63 പേരുടെ ലിസ്റ്റ് പിഎസ്സി 43 ആയി ചുരുക്കിയത് പരിശോധിക്കണമെന്ന് പറയാൻ മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ തെളിവിൻ്റെ അവിശ്യമില്ല. ധാർമികതയുടെ ഒരംശം മുണ്ടെങ്കിൽ മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങണം. ഇഷ്ടക്കാർക്ക് പ്രമോഷൻ കിട്ടാതെ വന്നപ്പോൾ പി എസ് സി നൽകിയ ലിസ്റ്റ് കരട് ലിസ്റ്റായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രിക്ക് നോട്ട് എഴുതാനാവും. ഏത് ചട്ടപ്രകാരമാണ് മന്ത്രി ഇടപെട്ടത് ? തഴയപ്പെട്ടവരെ ഉൾപ്പെടുത്തി ലിസ്റ്റ് അപ്പീൽ കമ്മറ്റിക്ക് നൽകണമെന്ന് എഴുതാൻ എന്ത് അധികാരമാണ് മന്ത്രിക്ക് പി എസ് സിക്ക് മുകളിൽ ഉള്ളത്? സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരുകി കയറ്റാൻ മന്ത്രി ശ്രമിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‍സി

0
തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന...