പ്രതിഷേധിച്ച തൊഴിലാളി നേതാക്കള്‍ക്കെതിരായ നടപടി തടഞ്ഞ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബി ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച തൊഴിലാളി നേതാക്കള്‍ക്കെതിരായ നടപടി തടഞ്ഞ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.19 പേര്‍ക്കെതിരെ കുറ്റപത്രം തയാറാക്കി അയക്കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍. അതേസമയം, വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. എസ്മ പ്രയോഗിച്ചാലും സമരത്തില്‍ നിന്നും പിന്‍മാറില്ല.

നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്നും ഭാരവാഹികള്‍ പറഞ്ഞു. കെഎസ്‌ഇബി ഓഫീസേഴ്സ് അസോയിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. മന്ത്രി എം.എം മണിയുടെ കാലത്ത് അഡിഷന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ജി സുരേഷ് കുമാര്‍ വൈദ്യുതി ബോര്‍ഡിന്റെ വാഹനം ദുരുപയോഗിച്ചുവെന്ന് കാട്ടി ആറേമുക്കാല്‍ ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടിസിന് നിയമവിദഗ്ധരുമായി ആലോചിച്ച്‌ മറുപടി നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...