തിരുവനന്തപുരം: നീതി ആയോഗ് റിപ്പോർട്ട് ആധാരമാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ സർവ്വകലാശാലകളെ ഇകഴ്ത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2025 ഫെബ്രുവരിയിലെ നീതി ആയോഗ് റിപ്പോർട്ടിലെ വസ്തുതകൾ ഉദ്ധരിച്ചാണ് മന്ത്രി ബിന്ദുവിൻ്റെ വിശദീകരണം. ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോയിൽ രാജ്യത്ത് വളരെ മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ഡോ.ബിന്ദു വ്യക്തമാക്കി. 2021-22ൽ ദേശീയ ശരാശരി 28.4 ആയിരിക്കെ 41.3 ആണ് കേരളത്തിൻ്റെ ജി ഇ ആർ സ്കോർ. ഉന്നതവിദ്യാഭ്യാസരംഗത്തെ ലിംഗസമത്വ സൂചികയിൽ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്. മൂന്നാം സ്ഥാനം തൊട്ട്, പട്ടികയിലുള്ള സംസ്ഥാനങ്ങളെല്ലാം ജിപിഐ സ്കോറിൽ ഒന്നിൽ താഴെ നിൽക്കുമ്പോൾ 1.44 എന്ന മികച്ച സ്കോറോടെയാണ് കേരളത്തിന് ഒന്നാം സ്ഥാനം. എസ് സി/എസ് ടി, ഒ ബി സി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ഉൾക്കൊള്ളലിലുള്ള മികവാണ് ഈ സ്കോർ നേടുന്നതിൽ കേരളത്തെ പ്രാപ്തമാക്കിയിട്ടുള്ളതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























