മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന് ലഭിക്കാനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാദം അടിസ്ഥാന രഹിതമാണ്.
സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ വി.മുരളിധരന്‍ ഇടപെടുകയാണ് വേണ്ടതെന്ന് ഭക്ഷ്യ മന്ത്രി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനമാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. മണ്ണെണ്ണ വില കുത്തനേ കൂടുകയും ചെയ്തു. ഈ മാസം ലിറ്ററിന് 22 രൂപ കൂടി വര്‍ധിച്ചു. 59 രൂപക്ക് പകരം 81 രൂപയാണ് ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...