Tuesday, September 10, 2024 5:28 pm

സപ്ലൈകോ മാനേജറുടെ സസ്പെൻഷൻ നടപടിയിൽ നിന്ന് പിന്നോട്ടില്ല ; ഭക്ഷ്യമന്ത്രി ജിആർ അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജറെ സസ്പെന്റ് ചെയ്തതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജിആർ അനിൽ. മാനേജറുടെ സസ്പെൻഷൻ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സസ്പെന്റ് ചെയ്ത സർക്കാർ തീരുമാനം തെറ്റെന്ന് ജനങ്ങൾ പറയുമെന്ന് കരുതുന്നില്ല. പരിശോധനയിൽ ഏഴ് ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉണ്ട്. എന്നിട്ടും 13 ഉത്പന്നങ്ങളില്ലെന്ന് എഴുതി വച്ചു. സസ്പെൻഷൻ നടപടികൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി ജിആർ അനിൽ വ്യക്തമാക്കി. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനെയാണ് സസ്പെന്റ് ചെയ്തത്. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തിയെന്നും ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്നതിനാണ് സസ്പെൻഷനെന്നുമാണ് സപ്ലൈകോ റീജിയണല്‍ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിലെ വിശദീകരണം. ഇതോടെ നിതിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്

0
തിരുവനന്തപുരം: വയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന്...

ബാരാമുള്ള എംപി എഞ്ചിനീയർ റാഷിദിന് ഒക്ടോബർ 2 വരെ ഡൽഹി കോടതി ഇടക്കാല ജാമ്യം

0
ശ്രീനഗർ: ബാരമുള്ള എം.പി ഷെയ്ഖ് റാഷിദിന് ഡൽഹി കോടതിയുടെ ഇടക്കാല ജാമ്യം....

20.7 കോടി രൂപയുടെ ബംഗ്ലാവ് കങ്കണ വിറ്റത് വൻ തുകയ്ക്ക്

0
മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ബംഗ്ലാവ് നടിയും ബി.ജെ.പി എംപിയുമായ കങ്കണ...

പത്തനംതിട്ട നെടുമ്പ്രത്തിലെ 27 കുടുംബങ്ങൾ ഇനി മുതൽ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് നിവാസികൾ ‘

0
പത്തനംതിട്ട : 30 വർഷത്തിലധികമായി ഒരു ജനത കാത്തിരുന്ന നിമിഷത്തിനാണ് ഇന്ന്...