ഈമാസം വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ അരി അധികമായി നല്‍കും : മന്ത്രി ജി ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുവിഭാഗം (വെള്ള കാര്‍ഡ്) ഉടമകള്‍ക്ക് ഈമാസം പത്തുകിലോ അരി അധികമായി നല്‍കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഏഴുകിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക. പൊതുവിപണിയില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള അരിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക എന്ന് മന്ത്രി വ്യക്തമാക്കി.

അനാഥാലയങ്ങളിലെ അന്തയവാസികള്‍ക്ക് അഞ്ച് കിലോ അരികൂടി നല്‍കും. നീലക്കാര്‍ഡ് ഉടമകള്‍ക്ക് പതിനഞ്ചു രൂപ നിരക്കില്‍ മൂന്നു കിലോ അരി അധികമായി നല്‍കും. കേരളത്തിനുള്ള പച്ചരി, പുഴുക്കലരി അനുപാതം 50:50 ആക്കി. എഫ്‌സിഐയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത് എന്നും മന്ത്രി പറഞ്ഞു.

വെള്ളകാര്‍ഡുകള്‍ക്ക് ഡിസംബറില്‍ അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമില്ല. സംസ്ഥാനത്ത് നവംബറില്‍ 17.2 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...