ചോക്ലേറ്റുമായി വന്ന ലോറി വയനാട് ചുരത്തിൽനിന്ന് താഴേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : സംസ്ഥാനത്തേക്ക് ചോക്ലേറ്റുമായി വന്ന കണ്ടെയ്നര്‍ ലോറി വയനാട് ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ എട്ടാം വളവിന് സമീപമാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട്​ താമരശ്ശേരി താലൂക്ക്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ചോക്ലേറ്റ് കയറ്റി വന്ന കണ്ടെയ്​നര്‍ ലോറിയാണ് വയനാട് ചുരത്തില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.

മിക്ക ദിവസങ്ങളിലും വയനാട് ചുരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്​. ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും അമിതവേഗവുമാണ് വയനാട് ചുരത്തില്‍ സ്ഥിരം അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാരും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. നിത്യേനയുള്ള അപകടങ്ങള്‍ വയനാട് ചുരത്തില്‍ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെലുങ്ക് സിനിമയുടെ ലൊക്കേഷനിൽ പടയപ്പ , ഷൂട്ടിങ് നിർത്തിവെച്ചു

0
കുണ്ടള : ഇടുക്കിയിൽ ചിത്രീകരിക്കുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് 'പടയപ്പ'യെത്തി....

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...