റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാന്‍ പാടില്ല ; മന്ത്രി ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാന്‍ പാടില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. അക്ഷയ കേന്ദ്രങ്ങളിലൂ ടെയല്ലാതെതന്നെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ റേഷന്‍ കാര്‍ഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മാതൃകയിലുള്ള ആധാര്‍ സൈസ് റേഷന്‍ കാര്‍ഡുകള്‍ പ്രിന്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല.

ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കാര്‍ഡ് പ്രിന്റെടുക്കാന്‍ കഴിയുന്ന സൗകര്യമുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അതും ആശ്രയിക്കാം. പൊതുവിതരണ സംവിധാനം കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും ഈ സൗകര്യം അപകടമുണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ഭക്ഷ്യ ഭദ്രതാ നിയമത്തിന് അനുസരിച്ചാണ് ഈ സൗകര്യം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...