എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു പശുഗ്രാമം വീതം രൂപീകരിക്കും ; മന്ത്രി ജെ ചിഞ്ചുറാണി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ക്ഷീര വികസന വകുപ്പ് നേതൃത്വത്തിൽ ഒരു പശുഗ്രാമം വീതം രൂപീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര സംഘങ്ങളെയും കർഷകരെയും സംഗമത്തിൽ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഖാ വി നായർ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി ചാങ്ങയിൽ, മൈലപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക സുനിൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ എസ് ബിജു, പ്രീജ പി നായർ, ക്ഷീരവികസന ഓഫീസർ ടി ജി മിനി, വിവിധ ക്ഷീര സംഘം പ്രസിഡൻ്റുമാരായ പി ആർ കൃഷ്ണൻ നായർ, കെ ജയലാൽ, സി ടി സ്കറിയ, എൻ ലാലാജി, ഗോപാലകൃഷ്ണൻ നായർ, ഗീത മോഹൻ, ബി വനജ കുമാരി, സുനിൽ ജോർജ്ജ്, സി ആർ റീന, വിജയകുമാരിയമ്മ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന ക്ഷീര വികസന സെമിനാറിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് പി അനിത മോഡറേറ്ററായി. ആദായകമായ പശുവളർത്തൽ എന്ന വിഷയത്തിൽ മിൽമ അസിസ്റ്റൻ്റ് മാനേജർ ഡോ.ഗിരീഷ് കൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ഡോ. ദിവ്യ, ഡയറി ഫാം ഇൻസ്ട്രക്ടർ അഞ്ജന മോഹൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മലയാലപ്പുഴ ശശി സ്വാഗതവും മലയാലപ്പുഴ ക്ഷീര സംഘം സെക്രട്ടറി രശ്മി ആർ നായർ നന്ദിയും പറഞ്ഞു. ക്ഷീര വികസന വകുപ്പിനെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്കിലെ ക്ഷീരസംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്ഷീര സംഗമം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...