സാമൂഹ്യ മുന്നേറ്റത്തിന് വഴികാട്ടിയായ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കാൻ ഓരോരുത്തരും തയ്യാറാകണം ; മന്ത്രി ജെ. ചിഞ്ചുറാണി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സാമൂഹ്യ മുന്നേറ്റത്തിന് വഴികാട്ടിയായ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കർമ്മപരിപാടികളുടെ തിരുവല്ല യൂണിയൻതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

സംഘടനകൊണ്ട് ശക്തരാകുകയെന്ന ഗുരുവചനം പ്രാവർത്തികമാക്കി ബഹുദൂരം മുന്നേറാൻ എസ്.എൻ.ഡി.പി യോഗത്തിന് സാധിച്ചു. ആർ.ശങ്കറിന് ശേഷം എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും സാരഥ്യം ഒരേസമയം ഏറ്റെടുക്കുവാൻ വെള്ളാപ്പള്ളി നടേശന് സാധിച്ചത് അസുലഭഭാഗ്യമാണ്. ഇവയുടെ സാരഥ്യത്തിൽ അദ്ദേഹം കാൽനൂറ്റാണ്ട് പിന്നിടുന്നത് ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് പുതുചരിത്രമാണ്.

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിൽ വെള്ളാപ്പള്ളിയുടെ ചടുലമായ ഇടപെടലുകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ശബ്ദം കേരളം ശ്രദ്ധയോടെ കേൾക്കുന്നതായും മന്ത്രി പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധനന്ദ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ മുഖ്യാതിഥിയായി.

യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ,യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി,സരസൻ ഓതറ,പ്രസന്നകുമാർ,ആർ.മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി സുധാഭായ്, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, യൂത്ത് മൂവ്മെന്റ് ചെയർമാൻ സുമേഷ്, കൺവീനർ രാജേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...