മോഷണം പോയ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ കണ്ടെടുത്തതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ :  വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ കണ്ടെത്തി. ടയര്‍ തിരികെ ലഭിച്ച കാര്യം ഉത്തര്‍ പ്രദേശ് പോലീസാണ് സ്ഥിരീകരിച്ചത്. മിറാഷ് – 2000 യുദ്ധവിമാനത്തിന്റെ ടയറുകളുമായി പോവുകയായിരുന്ന ട്രക്കില്‍നിന്ന് നവംബര്‍ 27-നാണ് ഒരു ടയര്‍ കാണാതായത്. ലഖ്‌നൗവിലെ ഷഹീദ് പഥ് മേഖലയില്‍ വെച്ചയിരുന്നു സംഭവം.

ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പുര്‍ എയര്‍ബേസിലേക്ക് യുദ്ധവിമാനത്തിനു വേണ്ടിയുള്ള പുതിയ ടയറുകളും മറ്റ് ഉപകരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ട്രക്ക്. ഈ യാത്രയ്ക്കിടെയാണ് ഒരു ടയര്‍ ട്രക്കില്‍ നിന്ന് നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ലഖ്‌നൗ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ശനിയാഴ്ച (ഡിസംബര്‍ നാല്) രണ്ടുപേര്‍ ടയറുമായി ബക്ഷി കി താലബ് എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ എത്തുകയായിരുന്നെന്ന് ലഖ്‌നൗ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. മോഷണം നടന്നതായി പറയപ്പെടുന്ന സ്ഥലത്തു നിന്നാണ് തങ്ങള്‍ക്ക് ഈ ടയര്‍ കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. ട്രക്കിന്റെ ടയര്‍ ആണെന്ന് കരുതിയാണ് വീട്ടില്‍ കൊണ്ടുപോയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ടയര്‍, തങ്ങളുടെ സപ്ലൈ ഡിപ്പോയില്‍ നിന്നുള്ളതാണെന്നും മിറാഷ് വിമാനത്തിന്റെതാണെന്നും എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...