പ്രകൃതിയോട് പ്രതിഷേധിക്കാൻ പറ്റുമോ ? ; ലോഡ്ഷെഡ്ഡിങ് വേണ്ടിവരില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥനത്തെ വൈദ്യുത പ്രതിസന്ധിയിൽ ലോഡ്ഷെഡ്ഡിങ് വേണ്ടിവരില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിയന്ത്രണം വേണമെന്നാണ് യോഗത്തിലെടുത്ത തീരുമാനം. നിലവിലെ നിയന്ത്രണങ്ങളും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. അന്തിമ തീരുമാനം നാളത്തെ ബോർഡ് യോഗത്തിന് ശേഷം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങൾ രാഷ്ട്രീയം പ്രേരിതമാണെന്നും വൈദ്യുത പ്രതിസന്ധിയിൽ പ്രകൃതിയോട് പ്രതിഷേധിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. മഴ പെയ്തത് ഗുണം ചെയ്തെന്നും കൂടുതൽ കറന്റ് ഇന്നലെ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു കാലത്തും ഉണ്ടാകാത്ത ഉഷ്ണതരംഗമല്ലേ ഉണ്ടായിരിക്കുന്നത്. അതിനിപ്പം എന്താ ചെയ്യാന്‍ കഴിയുക. പാചക വാതക പ്രതിസന്ധി വന്നപ്പോള്‍ എല്ലാവരും വൈദ്യുതി അടുപ്പിലേക്ക് മാറിയില്ലേ. എത്ര യുണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് അപ്പോള്‍. സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതലയോഗത്തിലെ തീരുമാനം. വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്കാണ് യോഗം അനുമതി നൽകിയത്. സ്ഥിതി​ഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ദിവസവും വിലയിരുത്തണമെന്ന് നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...