Monday, April 21, 2025 3:27 pm

ശബരിമല മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും : മന്ത്രി കെ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി ബന്ധപ്പെട്ട വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലളിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവരുത്. സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാധ്യമായ ഫണ്ടുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 185 കോടി രൂപയുടെ സഹായമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ഇതര സംസ്ഥാനത്തു നിന്നു വരുന്ന ഭക്തര്‍ക്കായി ഏഴ് ഇടത്താവളങ്ങള്‍ സ്ഥാപിക്കും. ഇവ  150 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മിക്കുക. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ തീര്‍ഥാടന കാലത്ത് 470 കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ 140 ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് നടത്തും. 100 ഓര്‍ഡിനറി ബസുകളും 40 എസി ബസുകളുമാണ് സര്‍വീസ് നടത്തുക.

വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങളും, വിവിധ വകുപ്പുകള്‍ കൂടി ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ക്കും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി മണ്ഡല മകരവിളക്ക് കാലത്തിനു മുന്‍പായി പൂര്‍ത്തീകരിക്കണം. കോവിഡ് 19 മഹാമരായുടെ പശ്ചാത്തലം നിലനില്‍ക്കുന്നതിനാലാണ് ഇത്തവണയും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നത്. 25000 പേര്‍ ദിവസേന വെര്‍ച്ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്തും. 15.25 ലക്ഷം വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അനുമതി നല്‍കിയിട്ടുള്ളതില്‍ പത്തു ലക്ഷത്തിലധികം പേര്‍ ഇതു വരെ ബുക്ക്  ചെയ്തു കഴിഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ആവശ്യമായ നിയന്ത്രണം പാലിച്ചില്ലായെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം വളരെ വലുതായിരിക്കും.

നിലയ്ക്കലില്‍ ആരോഗ്യ വകുപ്പ് കോവിഡ് ടെസ്റ്റ് കേന്ദ്രം സ്ഥാപിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ശബരിമല ആശുപത്രികള്‍ പ്രവര്‍ത്തിക്കും. അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സ്ഥാപിക്കും. പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ തീര്‍ഥാടകര്‍ക്ക് തടസം സൃഷ്ടിക്കാത്ത രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.  തീര്‍ഥാടന കാലത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും. ദക്ഷിണേന്ത്യയിലെ ചീഫ് സെക്രട്ടറിമാരുമായും ദേവസ്വം മന്ത്രിമാരുമായും ചര്‍ച്ച നടത്തി  സംസ്ഥാനം എങ്ങനെയാണ് മണ്ഡലകാലത്ത് പ്രവര്‍ത്തിക്കുക എന്ന് ബോധ്യപ്പെടുത്തും.

ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സിവില്‍ ഡിഫന്‍സിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയ്ക്കാണ് ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കൂടുതല്‍ ജാഗ്രത ആരോഗ്യമേഖല സ്വീകരിക്കണം. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിന് മറ്റു മാര്‍ഗങ്ങള്‍ കൂടി തേടണം. അവയ്ക്ക് പണം ആവശ്യമെങ്കില്‍ എം എല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ബള്‍ബുകള്‍ കെഎസ്ഇബി സ്ഥാപിക്കണമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വാട്ടര്‍ അതോറിറ്റി അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു കൂടി വേഗത്തിലും കാര്യക്ഷമവുമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
അപകട സാധ്യതയുള്ള കുളികടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഗവ ചീഫ് വിപ്പ് എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മണ്ഡലകാലത്ത് ആവശ്യമായ സ്റ്റാഫുകളെ നിയോഗിക്കണമെന്നും ചീഫ് വിപ്പ്  പറഞ്ഞു.

ഇരുപത്തി ആറാം മൈല്‍ പാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തണം ഉടന്‍ നടത്തണമെന്ന്  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. പുനരുദ്ധാരണം വേഗത്തില്‍ നടക്കുന്നില്ലെങ്കില്‍ തീര്‍ഥാടകര്‍ക്ക് പോകാന്‍ അടിയന്തരമായി മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ചെറുവിമാനം ഇറക്കുന്നതിനുള്ള സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന്  വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. ചെറുവിമാനം ഇറക്കുന്നതോടെ ശബരിമലയുടെ മുഖഛായ തന്നെ മാറുമെന്നും എംഎല്‍എ പറഞ്ഞു.
ഭക്തജനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു പറഞ്ഞു.

അപ്പം, അരവണ എന്നിവ തയാറാക്കുന്നതിനുള്ള സാധനങ്ങളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായി.  കടകളുടെ ടെന്‍ഡര്‍ ഉടന്‍ നടക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, വാഴൂര്‍ സോമന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്. രവി, പി.എം. തങ്കപ്പന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ,
ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ഇടുക്കി എഡിഎം ഷൈജു പി ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ദേവസ്വംബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ജി.കൃഷ്ണകുമാര്‍, ശബരിമല എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍, അഡീഷണല്‍ സെക്രട്ടറി (റവന്യൂ) ടി.ആര്‍. ജയപാല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

നവീകരിച്ച ജില്ലാ ഡി.സി.സി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

0
പത്തനംതിട്ട: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി മൂന്ന് ദിവസത്തെ ദുഃഖാചരണം...

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ റെ​​യി​​ൽ​​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കെ​തി​രേ കേ​സെടുത്ത് ആ​​​ർ​​​പി​​​എ​​​ഫ്

0
നീ​​​ലേ​​​ശ്വ​​​രം: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ആ​​​ക്ട് പ്ര​​​കാ​​​രം...