പ്ലാസ്റ്റിക് ഒഴിവാക്കണം : മന്ത്രി കെ. രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. ശബരിമലയുടെ പ്രകൃതിഭംഗിയും പച്ചപ്പും അതേ രീതിയില്‍ നിലനിര്‍ത്തുകയും ആ പ്രദേശത്തിന്റെ ഹരിതഭംഗിക്ക് പോറലേല്‍പ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തം തന്നെയാണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു.
ഒരു തീര്‍ത്ഥാടന കാലത്തില്‍ ദശലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നത്.

ഇത്രയും പേരെ ഉള്‍ക്കൊള്ളുമ്പോഴുണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുകാരണവശാലും ശബരിമലയുടെ ജൈവികവ്യവസ്ഥയെ ദോഷകരമായി ബാധിക്കുവാന്‍ പാടില്ല. അതിനാല്‍ ഇത്തവണയും മണ്ഡലകാലത്തില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശബരിമലയില്‍ എത്തുന്ന ഭക്തന്മാര്‍ അവിടേക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മറ്റു കുപ്പികള്‍ ഉപയോഗിക്കുവാനും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചിയോ, പേപ്പര്‍ ബാഗോ ഉപയോഗിക്കുവാനും പമ്പ നദിയില്‍ തുണികളും പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നത് ഒഴിവാക്കുവാനും കൂടി ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...